ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതൃനിരയിൽ കൂട്ടരാജി.
ഉത്തർപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷൻ രാജ് ബബ്ബർ ഇന്നലെ രാഹുൽ ഗാന്ധിക്കു രാജി സമർപ്പിച്ചു. യുപിയിൽ സോണിയ ഗാന്ധി മത്സരിച്ച റായ്ബറേലിയിൽ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്. ഫത്തേപ്പൂർ സിക്രിയിൽ മത്സരിച്ച രാജ് ബബ്ബർ അഞ്ചു ലക്ഷത്തിലേറെ വോട്ടുകൾക്കു ബിജെപി സ്ഥാനാർഥിയോടു പരാജയപ്പെട്ടു. കുറ്റബോധം തോന്നുന്നു. ഉത്തരവാദിത്വം ശരിയായി നിറവേറ്റാൻ കഴിഞ്ഞില്ലാ എന്നും രാജ് ബബ്ബർ ട്വിറ്ററിൽ പറഞ്ഞു.
കോണ്‍ഗ്രസിന്റെ അമേഠി ജില്ലാ പ്രസിഡന്റ് യോഗേന്ദ്ര മിശ്രയും രാജി വച്ചു. കർണാടകയിൽ പാർട്ടിയുടെ പ്രചാരണ ചുമതല വഹിച്ച എച്ച്.കെ പാട്ടീൽ രാജി നൽകി. ഒഡീഷയിൽ സംസ്ഥാന അധ്യക്ഷൻ നിരഞ്ജൻ പട്നായിക് ആണ് രാജി വച്ചത്. പട്നായിക്ക് മത്സരിച്ച രണ്ട് അസംബ്ലി മണ്ഡലങ്ങളിലും പരാജയപ്പെട്ടു. ലോക്സഭയിലേക്കു മത്സരിച്ച മകനും തോറ്റു.
എന്നാൽ, ആരുടെയും രാജിക്കത്തുകൾ സ്വീകരിച്ചിട്ടില്ലെന്നു നേതൃത്വം വെളിപ്പെടുത്തി. പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തന്നെ രാജി സന്നദ്ധത അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇന്നു ചേരുന്ന കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ നിർണായക തീരുമാനങ്ങൾ ഉണ്ടാകും. രാഹുൽ ഗാന്ധി അമേഠിയിൽ ബിജെപിയോട് പരാജയപ്പെട്ടതാണ് കോണ്‍ഗ്രസ് പതനത്തിൽ ഏറ്റവും പരിതാപകരമായത്. കോണ്‍ഗ്രസിന് ഒറ്റയ്ക്ക് 52 സീറ്റുകൾ മാത്രമാണ് നേടാനായത്.
സെബി മാത്യു