ന്യൂഡൽഹി: നോട്ടയ്ക്ക് ഏറ്റവും അധികം വോട്ട് വീണത് ബിഹാറിൽ. 8.17 ലക്ഷം വോട്ടാണു ബിഹാറിൽ നോട്ടയ്ക്ക് കിട്ടിയത്. ഇത് ആകെ പോൾ ചെയ്ത വോട്ടിന്റെ രണ്ടു ശതമാനം വരും. ബിഹാറിലെ ഗോപാൽഗഞ്ചിൽ 51,660 വോട്ടാണു(5.04%) നോട്ടയ്ക്ക് വീണത്. പശ്ചിം ചന്പാരൺ(4.51 %), നവാഡ(3.73%), ജഹാനാബാദ്(3.37%) എന്നീ മണ്ഡലങ്ങളിലും നോട്ടയ്ക്ക് കാര്യമായ വോട്ട് കിട്ടി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിൽ 4037 വോട്ടാണു നോട്ടയ്ക്കു കിട്ടിയത്. രാഹുൽഗാന്ധി വിജയിച്ച വയനാട്ടിൽ 2,155 വോട്ടും അമിത് ഷാ വിജയിച്ച ഗാന്ധിനഗറിൽ 14,214 വോട്ടും നോട്ടയ്ക്ക് കിട്ടി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിൽ 4037 വോട്ടാണു നോട്ടയ്ക്കു കിട്ടിയത്. രാഹുൽഗാന്ധി വിജയിച്ച വയനാട്ടിൽ 2,155 വോട്ടും അമിത് ഷാ വിജയിച്ച ഗാന്ധിനഗറിൽ 14,214 വോട്ടും നോട്ടയ്ക്ക് കിട്ടി.