ഹൈദരാബാദ്: തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകൾ കെ. കവിത നിസാമാബാദ് മണ്ഡലത്തിൽ തോൽക്കാൻ കാരണം 177 കർഷകർ മത്സരിച്ചതെന്നു കണക്കുകൾ.
മൊത്തം 185 സ്ഥാനാർഥികളായിരുന്നു നിസാമാബാദിലുണ്ടായിരുന്നത്. 177 കർഷകസ്ഥാനാർഥികൾ 90,000 വോട്ടാണു നേടിയത്. ബിജെപിയിലെ ഡി. അരവിന്ദ് 70,875 വോട്ടിനാണു കവിതയെ പരാജയപ്പെടുത്തിയത്. കോൺഗ്രസ് സ്ഥാനാർഥി മധു ഗൗഡ് യാസ്ഖിക്ക് 69,173 വോട്ട് നേടാനേ കഴിഞ്ഞുള്ളൂ.