ഭോപ്പാൽ: വിദേശകാര്യമന്ത്രി സുഷമ സ്വരാജും ലോക്സഭാ സ്പീക്കർ സുമിത്ര മഹാജനും പ്രതിനിധീകരിച്ചിരുന്ന വിദിശ, ഇൻഡോർ സീറ്റുകളിൽ ബിജെപി സ്ഥാനാർഥികളുടെ വിജയം അഞ്ചു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം. വിദിശയിൽ ബിജെപിയിലെ രമാകാന്ത് ഭാർഗവ 5,03,084 വോട്ടിനു വിജയിച്ചപ്പോൾ ഇൻഡോറിൽ ബിജെപിയിലെ ശങ്കർ ലാൽവാനി 5,47,754 വോട്ടിനാണു വിജയിച്ചത്. ആരോഗ്യപ്രശ്നങ്ങൾമൂലമാണു സുഷമ സ്വരാജ് മത്സരംഗത്തുനിന്നു വിട്ടുനിന്നത്. പ്രായാധിക്യത്തിന്റെ പേരിൽ സീറ്റ് നിഷേധിക്കുമെന്ന ഘട്ടത്തിൽ സുമിത്ര മഹാജൻ മത്സരിക്കാനില്ലെന്നു പ്രഖ്യാപിക്കുകയായിരുന്നു.