ലണ്ടൻ: ഏകദിന ലോകകപ്പിനൊരുങ്ങുന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന് സമ്മർദമുണ്ടെന്ന് ക്യാപ്റ്റൻ ഇയോൻ മോർഗൻ. ആതിഥേയരും ഹോട്ട് ഫേവറിറ്റുകളും എന്ന നിലയിലാണ് ടീമിന് സമ്മർദമുള്ളത്. കഴിഞ്ഞ നാല് വർഷമായി ടീം മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. കളിക്കാരെല്ലാം മികച്ച ഫോമിലാണ്. പരിചയസന്പന്നരാണ് ടീമിലുള്ളത്. ജോസ് ബട്ലർ, ബെൻ സ്റ്റോക്സ്, ജോ റൂട്ട് തുടങ്ങിയവരെല്ലാം ടീമിന്റെ ബാറ്റിംഗ് കരുത്തിൽ നിർണായകമാണ്- മോർഗൻ പറഞ്ഞു.
പരിചിതമായ സാഹചര്യത്തിലാണ് കളിക്കുന്നത്. അതും ടീമിനു ഗുണം ചെയ്യും. എന്നാൽ, ഇതെല്ലാമാണ് ടീമിനെ സമ്മർദത്തിലാക്കുന്നതും- ഇംഗ്ലീഷ് ക്യാപ്റ്റൻ പറഞ്ഞു.
അഞ്ചാം തവണയാണ് ഇംഗ്ലണ്ട് ലോകകപ്പ് ക്രിക്കറ്റിന് ആതിഥേയത്വം വഹിക്കുന്നത്. മൂന്ന് തവണ ഫൈനലിൽ കടന്നെങ്കിലും ഇതുവരെ കിരീടത്തിൽ മുത്തമിടാൻ സാധിച്ചിട്ടില്ല. 44 വർഷത്തെ കാത്തിരിപ്പിനുശേഷം ഇത്തവണ കിരീടം സ്വന്തമാക്കാൻ ഇംഗ്ലണ്ടിനു സാധിക്കുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
‘ഇംഗ്ലണ്ടിനു സമ്മർദമുണ്ട് ’
11:51 PM May 23, 2019 | Deepika.com