നാനിങ് (ചൈന): സുധിർമാൻ കപ്പ് ബാഡ്മിന്റണിന്റെ ആദ്യ റൗണ്ടിൽതന്നെ ഇന്ത്യ പുറത്ത്. ഗ്രൂപ്പ് വണ്‍ ഡിയിലെ രണ്ടാം മത്സരത്തിൽ ചൈനയോടും പരാജയപ്പെട്ടതോടെയാണ് ഇന്ത്യ പുറത്തായത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ മലേഷ്യയോട് 3-2ന് ഇന്ത്യ തോറ്റിരുന്നു.
ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകളാണ് ക്വാർട്ടറിൽ കടക്കുക. ഇതോടെ ചൈനയും മലേഷ്യയും ക്വാർട്ടറിൽ പ്രവേശിച്ചു. ചൈനയ്ക്കെതിരേ 5-0ന് ഏകപക്ഷീയ തോൽവി വഴങ്ങിയാണ് ഇന്ത്യ തലതാഴ്ത്തി മടങ്ങിയത്.
സുധിർമാൻ കപ്പ്: ഇന്ത്യ പുറത്ത്
12:11 AM May 23, 2019 | Deepika.com