ഗോഹട്ടി: ഇന്ത്യൻ ഓപ്പണ്‍ ബോക്സിംഗിൽ ഇന്ത്യയുടെ ശിവ ഥാപ്പ, അമിത് പങ്കൽ, മേരി കോം, മനീഷ് കൗശിക് എന്നിവർ സെമിയിൽ പ്രവേശിച്ച് മെഡൽ ഉറപ്പാക്കി. ലോക ചാന്പ്യൻഷിപ്പിൽ വെങ്കലം നേടിയ ഥാപ്പ 60 കിലോഗ്രാം വിഭാഗത്തിൽ മൗറീഷ്യസിന്റെ ഹെല്ലൻ ഡാമിനെ 5-0നു കീഴടക്കിയാണ് സെമിയിലെത്തിയത്. പോളണ്ടിന്റെ ക്രിസ്റ്റ്യൻ സ്ചെപൻസ്കിയാണ് സെമിയിൽ ഥാപ്പയുടെ എതിരാളി.
ഏഷ്യൻ ഗെയിംസ് സ്വർണ ജേതാവായ അമിത് 52 കിലോഗ്രാം വിഭാഗത്തിൽ തായ്ലൻഡിന്റെ ചകപോങ് ചൻപിറോമിനെ 5-0നാണ് കീഴടക്കിയത്. ഇതേ വ്യത്യാസത്തിലാണ് മനീഷ് കൗശിക്കും വെന്നിക്കൊടി പാറിച്ചത്.
52 കിലോഗ്രാം വിഭാഗത്തിൽ അമിത്, പ്രസാദ്, സ്വിവാച്, സോളങ്കി എന്നിവർ സെമിയിൽ പ്രവേശിച്ചു. ഇതോടെ ഇന്ത്യൻ സെമിക്കാണ് വഴിയൊരുങ്ങിയത്. വനിതകളുടെ 51 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ സൂപ്പർ ബോക്സർ മേരി കോം സെമിയിലെത്തി. നേപ്പാളിന്റെ മാല റാണിയെ 5-0നു കീഴടക്കിയാണ് മേരി കോം സെമിയിൽകടന്ന് മെഡൽ ഉറപ്പിച്ചത്.
ഥാപ്പ, മേരികോം സെമിയിൽ
12:11 AM May 23, 2019 | Deepika.com