ലണ്ടൻ: ബ്രിട്ടീഷ് ഓപ്പണ്‍ സ്ക്വാഷ് ചാന്പ്യൻഷിപ്പ് വനിതാ സിംഗിൾസിൽ ഇന്ത്യയുടെ ജോഷ്ന ചിന്നപ്പ ക്വാർട്ടറിൽ. അതേസമയം, ഇന്ത്യയുടെ സൗരവ് ഗോഷാൽ, റമിത് തണ്ഡൻ എന്നിവർ പുറത്തായി.
15-ാം സീഡായ ജോഷ്ന ഇംഗ്ലണ്ടിന്റെ മില്ലി ടോംലിൻസണെയാണ് പ്രീക്വാർട്ടറിൽ കീഴടക്കിയത്. 12-10, 11-3, 11-9നായിരുന്നു ഇന്ത്യൻ താരത്തിന്റെ ജയം. ആറാം സീഡായ ഇംഗ്ലണ്ടിന്റെ സാറ ജാൻ പെറിയാണ് ക്വാർട്ടറിൽ ജോഷ്നയുടെ എതിരാളി. ഈജിപ്ഷ്യൻ താരം കരിം അബ്ദൽ ഗവാദിനോടായിരുന്നു സൗരവ് ഗോഷാൽ ആദ്യ റൗണ്ടിൽ പരാജയപ്പെട്ട് പുറത്തായത്. സ്കോർ: 11-9, 11-4, 7-11, 11-6.
ജോഷ്ന ചിന്നപ്പ ക്വാർട്ടറിൽ
12:11 AM May 23, 2019 | Deepika.com