അഹമ്മദാബാദ്: റഫാൽ വിമാന ഇടപാടിൽ നാഷണൽ ഹെറാൾഡ് ദിനപത്രത്തിൽ വിവാദ ലേഖനം പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് കോൺഗ്രസ് നേതാക്കൾക്കും പത്രത്തിനുമെതിരേ അഹമ്മദാബാദ് കോടതിയിൽ ഫയൽ ചെയ്ത 5,000 കോടി രൂപയുടെ അപകീർത്തി കേസ് അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് പിൻവലിച്ചു.
സിവിൽ ആൻഡ് സെഷൻസ് ജഡ്ജി പി.ജെ. തമക്വാലയുടെ ബെഞ്ചിലാണു ഹർജി ഫയൽ ചെയ്തിരുന്നത്. കേസ് പിൻവലിക്കുകയാണെന്ന് എതിർകക്ഷികളെ അറിയിച്ചതായി പരാതിക്കാരന്റെ അഭിഭാഷകൻ രസേഷ് പരീക്ക് പറഞ്ഞു.
റിലയൻസ് ഗ്രൂപ്പ് കേസ് പിൻവലിക്കുകയാണെന്ന് അറിയിപ്പു ലഭിച്ചതായി നാഷണൽ ഹെറാൾഡിന്റെ അഭിഭാഷകനും അറിയിച്ചു. കോടതി വേനൽക്കാല അവധിക്കു ശേഷം കൂടുന്പോൾ മാത്രമേ സാങ്കേതികമായി കേസ് റദ്ദാകൂ.
കോൺഗ്രസ് നേതാക്കളായ സുനിൽ ജാഖർ, രൺദീപ് സിംഗ് സുർജേവാല, ഉമ്മൻ ചാണ്ടി, അശോക് ചൗഹാൻ, അഭിഷേക് മനു സിഗ്വി, സഞ്ജയ് നിരുപം, ശക്തിസിംഗ് ഗോഹിൽ എന്നിവർക്കും ചില മാധ്യമപ്രവർത്തകർക്കും നാഷണൽ ഹെറാൾഡ് ഉൾപ്പെടെ ചില മാധ്യമസ്ഥാപനങ്ങൾക്കുമെതിരേയാണ് അപകീർത്തി കേസ് ഫയൽ ചെയ്തിരുന്നത്. നാഷണൽ ഹെറാൾഡ് എഡിറ്റർ സഫർ ആഗ, ലേഖനം എഴുതിയ വിശ്വദീപക് എന്നിവർക്കെതിരേയും അപകീർത്തി കേസ് ഫയൽ ചെയ്തിരുന്നു.