ഭോപ്പാൽ: ബിജെപി സ്ഥാനാർഥി പ്രജ്ഞ സിംഗ് ഠാക്കൂറിനെതിരേ 15 വർഷ് മുന്പ് രജിസ്റ്റർ ചെയ്ത കേസിൽ വീണ്ടും അന്വേഷണം നടത്താൻ മധ്യപ്രദേശ് സർക്കാർ നീക്കം. മുൻ ആർഎസ്എസ് പ്രചാരകൻ സുനിൽ ജോഷി 2007 ഡിസംബർ 29ന് കൊല്ലപ്പെട്ട കേസ് വീണ്ടും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സർക്കാർ അപ്പീൽ നല്കുമെന്നു നിയമമന്ത്രി പി.സി. ശർമ പറഞ്ഞു.
കൊലപാതകക്കേസിൽ അറസ്റ്റിലായ പ്രജ്ഞയെയും മറ്റ് ഏഴുപേരെയും തെളിവുകളുടെ അഭാവത്തിൽ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഭോപ്പാൽ ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി ദിഗ്വിജയ് സിംഗിനെതിരേയാണ് പ്രജ്ഞ മത്സരിച്ചത്. രാഷ്ട്രീയ പകപോക്കലാണു കോൺഗ്രസിന്റെ ലക്ഷ്യമെന്നു ബിജെപി വക്താവ് രജനീഷ് അഗർവാൾ പറഞ്ഞു.