ട്വി​സ്റ്റ്; ആ​ർ​ച്ച​ർ ഇംഗ്ല​ണ്ട് ടീ​മി​ൽ

12:16 AM May 22, 2019 | Deepika.com
ല​​ണ്ട​​ൻ: ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പി​​നു​​ള്ള ഇം​​ഗ്ലീ​​ഷ് ടീ​​മി​​ൽ വ​​ന്പ​​ൻ ട്വി​​റ്റ്. ആ​​രാ​​ധ​​ക​​രു​​ടെ​​യും നി​​രീ​​ക്ഷ​​ക​​രു​​ടെ​​യും ആ​​ഗ്ര​​ഹം സ​​ഫ​​ലീ​​ക​​രി​​ച്ച് യു​​വ പേ​​സ​​ർ ജോ​​ഫ്ര ആ​​ർ​​ച്ച​​ർ അ​​വ​​സാ​​ന പ​​തി​​ന​​ഞ്ചം​​ഗ ടീ​​മി​​ൽ ഇ​​ടം​​പി​​ടി​​ച്ചു. ക​​ഴി​​ഞ്ഞ മാ​​സം പ്ര​​ഖ്യാ​​പി​​ച്ച പ​​തി​​ന​​ഞ്ചം​​ഗ സം​​ഘ​​ത്തി​​ൽ മൂ​​ന്ന് മാ​​റ്റ​​ങ്ങ​​ൾ വ​​രു​​ത്തി​​യാ​​ണ് ഇം​​ഗ്ല​ണ്ടി​​ന്‍റെ അ​​ന്തി​​മ ടീം ​​പ്ര​​ഖ്യാ​​പ​​നം. ആ​​ർ​​ച്ച​​റി​​ന് പു​​റ​​കേ ജ​​യിം​സ് വി​​ൻ​​സ്, ലി​​യാം ഡോ​​സ​​ണ്‍ എ​​ന്നി​​വ​​രും ടീ​​മി​​ൽ ഇ​​ടം​​പി​​ടി​​ച്ചു. അ​​തേ​​സ​​മ​​യം, പ്രി​​ലി​​മി​​ന​​റി സ്ക്വാ​​ഡി​​ലു​​ണ്ടാ​​യി​​രു​​ന്ന ഡേ​​വി​​ഡ് വി​​ല്ലി, അ​​ല​​ക്സ് ഹെ​​യ്ൽ​​സ്, ജോ ​​ഡെ​​ൻ​​ലി എ​​ന്നി​​വ​​രെ ഒ​​ഴി​​വാ​​ക്കി.

മൂ​​ന്ന് ഏ​​ക​​ദി​​ന മ​​ത്സ​​ര​​ങ്ങ​​ൾ മാ​​ത്രം ക​​ളി​​ച്ചി​​ട്ടു​​ള്ള ആ​​ർ​​ച്ച​​റെ ലോ​​ക​​ക​​പ്പ് ടീ​​മി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന് മു​​ൻ താ​​ര​​മ​​ട​​ക്ക​​മു​​ള്ള​​വ​​ർ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടി​​രു​​ന്നു. 140 കി​​ലോ​​മീ​​റ്റ​​ർ വേ​​ഗ​​ത്തി​​ൽ സ്ഥി​​ര​​ത​​യോ​​ടെ പ​​ന്തെ​​റി​​യാ​​ൻ ക​​ഴി​​വു​​ള്ള ആ​​ർ​​ച്ച​​ർ യോ​​ർ​​ക്ക​​ർ സ്പെ​​ഷ​​ലി​​സ്റ്റ് കൂ​​ടി​​യാ​​ണ്. ഐ​പി​എ​ലി​ൽ മി​ക​ച്ച പ്ര​ക​ട​നം താ​രം കാ​ഴ്ച​വ​ച്ചി​രു​ന്നു.

ജോ ​​ഡെ​​ൻ​​ലി​​ക്ക് പ​​ക​​രം ടീ​​മി​​ലെ​​ത്തി​​യ ലി​​യാം​​ഡോ​​സ​​ണ്‍ 2018 ഒ​​ക്ടോ​​ബ​​റി​​ലാ​​ണ് അ​​വ​​സാ​​ന​​മാ​​യി ഒ​​രു ഏ​​ക​​ദി​​ന മ​​ത്സ​​രം ക​​ളി​​ച്ച​​ത്. ഇ​​ടം കൈ​​യ​​ൻ സ്പി​​ന്ന​​ർ കൂ​​ടി​​യാ​​ണ് ഡോ​​സ​​ണ്‍. ഉ​​ത്തേ​​ജ​​ക​​മ​​രു​​ന്ന് പ​​രി​​ശോ​​ധ​​ന​​യി​​ൽ കു​​ടു​​ങ്ങി​​യ​​താ​​ണ് അ​​ല​​ക്സ് ഹെ​​യ്ൽ​​സി​​ന് വി​​ന​​യാ​​യ​​ത്. ഹെ​​യ്ൽ​​സി​​നെ ഉ​​ത്തേ​​ജ​​ക​​മ​​രു​​ന്ന് പ​​രി​​ശോ​​ധ​​ന​​യി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് ഒ​​ഴി​​വാ​​ക്കി​​യ​​ത്. ഹെ​​യി​​ൽ​​സി​​ന് പ​​ക​​രം ജ​​യിം​​സ് വി​​ൻ​​സ് ടീ​​മി​​ലെ​​ത്തി.

ടീം: ​​ഇ​​യോ​​ൻ മോ​​ർ​​ഗ​​ൻ (ക്യാ​​പ്റ്റ​​ൻ), ജേ​​സ​​ണ്‍ റോ​​യ്, ജോ​​ണി ബെ​​യ​​ർ​​സ്റ്റോ, ജോ ​​റൂ​​ട്ട്, ജ​​യിം​​സ് വി​​ൻ​​സ്, ജോ​​സ് ബ​​ട്‌​ല​​ർ, ബെ​​ൻ സ്റ്റോ​​ക്സ്, മോ​​യീ​​ൻ അ​​ലി, ആ​​ദി​​ൽ റ​​ഷീ​​ദ്, ക്രി​​സ് വോ​​ക്സ്, ലി​​യാം പ്ല​​ങ്ക​​റ്റ്, ടോം ​​ക​​റ​​ൻ, ലി​​യാ​​ൻ ഡോ​​സ​​ണ്‍, ജോ​​ഫ്ര ആ​​ർ​​ച്ച​​ർ, മാ​​ർ​​ക്ക് വു​​ഡ്.