ന്യൂഡൽഹി: എക്സിറ്റ് പോൾ പ്രവചനങ്ങൾ ഭരണ ത്തുടർച്ചയുണ്ടാക്കുമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ എൻഡിഎ നേതാക്കൾക്ക് അത്താഴ വിരുന്നൊരുക്കുന്നു. ഡൽഹിയിലെ അശോക ഹോട്ടലിലാണ് ഇന്നുരാത്രി വിരുന്ന്.
ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വ്യാഴാഴ്ച പുറത്തുവരുന്നതിനു മുന്നോടിയായി നടത്തുന്ന അത്താഴ വിരുന്ന് എൻഡിഎ കക്ഷികളുടെ ശക്തി പ്രകടനമാക്കി മാറ്റാനാണ് ബിജെപി നീക്കം. ബിജെപി ഒറ്റയ്ക്കു കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകൾ നേടുമെന്ന് ഒട്ടുമിക്ക ഏജൻസികളുടെയും എക്സിറ്റ് പോളുകൾ പ്രവചിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പാർട്ടികളെ നിരത്തുന്നതിൽ കൂടുതൽ നിലവിലുള്ള കക്ഷികളെ ഒരുമിച്ചു നിർത്താനാണ് ബിജെപി നേതാക്കൾ ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, വോട്ടെടുപ്പ് ഫലം എക്സിറ്റ് പോളുകൾക്കു വിരുദ്ധമാണെങ്കിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ചും ഇന്നു നടക്കുന്ന സഖ്യകക്ഷി യോഗത്തിൽ ചർച്ചയാകുമെന്നാണ് സൂചന.