ലക്നോ: സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി(എസ്ബിഎസ്പി) അധ്യക്ഷൻ ഓംപ്രകാശ് രാജ്ഭറിനെ ഉത്തർപ്രദേശ് മന്ത്രിസഭയിൽനിന്നു പുറത്താക്കി. രാജ്ഭറിനെ പുറത്താക്കണമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആവശ്യം ഗവർണർ രാം നായിക് അംഗീകരിച്ചു.
സഹമന്ത്രിപദവി വഹിക്കുന്ന എല്ലാ എസ്ബിഎസ്പി അംഗങ്ങളെയും തത്സ്ഥാനത്തുനിന്നു നീക്കിയിട്ടുണ്ട്. സർക്കാരിൽ അംഗമായിരിക്കേ വിവാദ പ്രസ്താവനകൾ നിരന്തരം നടത്തുന്നയാളായിരുന്നു രാജ്ഭർ. ലോക്സഭാ തെരഞ്ഞെടുപ്പിൽ എസ്ബിഎസ്പി 39 സ്ഥാനാർഥികളെ മത്സരിപ്പിക്കുകയും ചെയ്തു. കിഴക്കൻ യുപിയിൽ നിർണായക സ്വാധീനമുള്ള ഒബിസി വിഭാഗമാണു രാജ്ഭർ വിഭാഗം.