ടൂറിന്: ഇറ്റാലിയന്‍ സീരി എയില്‍ ചാമ്പ്യന്മാരായ യുവന്റസിനെ സമനിലയില്‍ കുരുക്കി അറ്റ്ലാന്റ യുവേഫ ചാമ്പ്യന്‍സ് ലീഗ് യോഗ്യതയ്ക്ക് അരുകില്‍. സീരി എ ഫുട്ബോളിന്റെ ഈ സീസണില്‍ ഇനി ഒരു മത്സരം കൂടിയുണ്ട്. യുവന്റസിന്റെ ഹോം ഗ്രൗണ്ടില്‍ പരിശീലകന് മാസിമില്യാനോ അല്ലെഗ്രിയുടെ അവസാന മത്സരമായിരുന്നു. ഈ സീസണ് അവസാനം അല്ലെഗ്രി ക്ലബ് വിടുമെന്ന് യുവന്റസ് അറിയിച്ചിരുന്നു. യുവന്റസ് വെറ്ററന്‍ പ്രതിരോധതാരം ആന്ദ്രെ ബര്‍സാഗ്ലിയുടെ ഹോം ഗ്രൗണ്ടിലെ അവസാന മത്സരവുമായിരുന്നു. ബാര്സാഗ്രി ഈ സീസണില്‍ വിരമിക്കും. 2011ല്‍ യുവന്റസില്‍ ചേര്‍ന്ന താരം തുടര്‍ച്ചയായ എട്ട് ലീഗ് കിരീടങ്ങളില്‍ പങ്കാളിയായി. സൂപ്പര്‍ കോപ്പ ഇറ്റാലിയാന നാലു തവണയും കോപ്പ ഇറ്റാലിയ തുടര്‍ച്ചയായ നാലു പ്രവാശ്യവും യുവന്റസിനൊപ്പം നേടി.
2006ല്‍ ലോകകപ്പ് നേടി ഇറ്റാലിയന്‍ ടീമിലംഗമായിരുന്നു ബര്സാഗ്രി. സീരി എയിലെ ഈ സീസണിലെ ഏറ്റവും മികച്ച കളിക്കാരനുള്ള അവാര്‍ഡ് യുവന്റസിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കാണ്.
ഹോംഗ്രൗണ്ടില്‍ യുവന്റസിന്റെ അവസാന മത്സരമായിരുന്നതിനാല്‍ ജേതാക്കള്‍ക്കുള്ള ട്രോഫി സമ്മാനിച്ചു. സമനിലയോടെ അറ്റ്ലാന്റ മൂന്നാം സ്ഥാനത്ത് കയറി. 66 പോയിന്റാണ് അറ്റ്ലാന്റയ്ക്ക്. ഇതേ പോയിന്റ് തന്നെയാണ് ഇന്റര്‍ മിലാനും. എന്നാല്‍, ഹെഡു ടു ഹെഡിലാണ് അത്ലാന്റ മൂന്നാം സ്ഥാനത്തെത്തിയത്.
ഒരു മാസം മുമ്പേ കിരീടം ഉറപ്പിച്ചുകഴിഞ്ഞ യുവന്റസ് അതിനുശേഷം മോശമായി. കഴിഞ്ഞ മൂന്നു ലീഗ് മത്സരങ്ങളും യുവന്റസിനു ജയിക്കാനായിട്ടില്ല. 2012നുശേഷം ആദ്യമായാണ് യുവന്റസ് ഇങ്ങനെ നീങ്ങുന്നത്. ലീഗിലെ അടുത്ത മത്സരത്തില്‍ അറ്റ്ലാന്റ ജയിച്ചാല്‍ ആദ്യമായി ചാമ്പ്യന്‍സ് ലീഗിനു യോഗ്യത നേടും.
ചാമ്പ്യന്‍സ് ലീഗ് യോഗ്യതയ്ക്കരികെ അറ്റ്ലാന്റ
12:12 AM May 21, 2019 | Deepika.com