ഡബ്ല്യുടിഎ റാങ്കിംഗിൽ ചെക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലീഷ്കോവ രണ്ടാം സ്ഥാനത്ത് എത്തി. ഇറ്റാലിയൻ ഓപ്പണ്‍ വനിതാ സിംഗിൾസ് കിരീടം നേടിയതോടെയാണ് പ്ലീഷ്കോവ റാങ്കിംഗിൽ മുന്നേറ്റം നടത്തിയത്. അഞ്ച് സ്ഥാനം മെച്ചപ്പെടുത്തിയാണ് ചെക് താരം രണ്ടിൽ എത്തിയത്. ജാപ്പനീസ് താരം നവോമി ഒസാക്കയാണ് ഒന്നാം സ്ഥാനത്ത്. റൊമാനിയയുടെ സിമോണ ഹാലെപ്പ് ഒരു സ്ഥാനം ഇറങ്ങി മൂന്നിലായി. അമേരിക്കയുടെ സെറീന വില്യംസ് പത്തിൽ എത്തി.
പുരുഷ സിംഗിൾസ് റാങ്കിംഗിൽ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസ് ആറാം സ്ഥാനത്തേക്കുയർന്നു. ആദ്യ അഞ്ച് സ്ഥാനങ്ങളിൽ നൊവാക് ജോക്കോവിച്ച്, റാഫേൽ നദാൽ, റോജർ ഫെഡറർ, ഡൊമിനിക് തീം, അലക്സാണ്ടർ സ്വരേവ് എന്നിവർ തുടർന്നു.
കരോളിന പ്ലീഷ്കോവ രണ്ടാം റാങ്കിൽ
12:12 AM May 21, 2019 | Deepika.com