റാഞ്ചി: ഏകദിന ക്രിക്കറ്റിൽനിന്ന് വൈകാതെ വിരമിക്കുമെന്ന സൂചന നല്കി എം.എസ്. ധോണിയുടെ വീഡിയോ. പുതിയ ഹെയർ സ്റ്റൈലിൽ പ്രത്യക്ഷപ്പെട്ട ധോണി താൻ വരച്ച മൂന്ന് പെയിന്റിംഗുകളും വീഡിയോയിൽ ആരാധകർക്കു മുന്നിൽ അവതരിപ്പിച്ചു.
എനിക്ക് ഒരു രഹസ്യം നിങ്ങളോട് പറയാനുണ്ട്. കുട്ടിക്കാലം മുതലുള്ള ആഗ്രഹമാണ് ഒരു ആർട്ടിസ്റ്റ് ആകുക എന്നത്. ഞാൻ വളരയേറെ ക്രിക്കറ്റ് കളിച്ചുകഴിഞ്ഞിരിക്കുന്നു. എന്റെ ആഗ്രഹസഫലീകരണത്തിനുള്ള സമയമായെന്ന് തോന്നുന്നു. അതുകൊണ്ട് ഞാൻ കുറച്ച് പെയ്ന്റിംഗുകൾ ചെയ്തു: ഈ വാക്കുകളോടെയാണ് ധോണി പെയ്ന്റിംഗ് ആരാധകർക്കായി സമർപ്പിക്കുന്നത്.
2014ൽ ധോണി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. മുപ്പത്തേഴുകാരനായ താരം ലോകകപ്പിനുശേഷം വിരമിച്ചേക്കുമെന്നാണ് സൂചനകൾ.
വിരമിക്കൽ സൂചിപ്പിച്ച് ധോണിയുടെ പെയിന്റിംഗ്
12:12 AM May 21, 2019 | Deepika.com