മുംബൈ: ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ പതിനഞ്ച് അംഗ അന്തിമ സംഘത്തിൽ മാറ്റമില്ല. കേദാർ ജാദവ് പരിക്കിൽനിന്ന് മുക്തനായതായി സ്ഥിരീകരണം എത്തിയതോടെയാണിത്. ഐപിഎലിൽ ചെന്നൈ സൂപ്പർ കിംഗ്സിനായി ഫീൽഡ് ചെയ്യുന്നതിനിടെ തോളിനായിരുന്നു ജാദവിനു പരിക്കേറ്റത്. ജാദവ് പൂർണ ആരോഗ്യവാനാണെന്ന് കഴിഞ്ഞ ദിവസം ഫിസിയോതെറാപ്പിസ്റ്റ് അറിയിച്ചിരുന്നു.
ജാദവിനെ ഒഴിവാക്കി ടീമിൽ അഴിച്ചുപണിയേണ്ട ആവശ്യമില്ലെന്നാണ് അന്തിമ റിപ്പോർട്ട്. ജാദവ് നെറ്റ്സിൽ പരിശീലനത്തിനിറങ്ങുകയും ചെയ്തു. ഇതോടെ സ്റ്റാൻഡ് ബൈ ആയി പ്രഖ്യാപിക്കപ്പെട്ട ഋഷഭ് പന്ത്, അന്പാട്ടി റായുഡു, ഇഷാന്ത് ശർമ, അക്സർ പട്ടേൽ, നവദീപ് സെയ്നി എന്നിവർക്ക് മുന്നിൽ ലോകകപ്പ് ടീമിലേക്കുള്ള വാതിൽ തുറക്കപ്പെട്ടില്ല.
ഇന്ത്യൻ ടീമിൽ മാറ്റമില്ല
12:12 AM May 21, 2019 | Deepika.com