കോൽക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. എക്സിറ്റ് പോൾ ഫലത്തിൽ തനിക്ക് വിശ്വാസമില്ലെന്ന് മമത പറഞ്ഞു.
വോട്ടിംഗ് യന്ത്രത്തിൽ മാറ്റം വരുത്താനോ അല്ലെങ്കിൽ തിരിമറി നടത്താനോ ഉള്ള തന്ത്രമാണ് ഇപ്പോൾ വന്ന എക്സിറ്റ് പോൾ ഫലമെന്നും മമത ബാനർജി ട്വിറ്ററിൽ കുറിച്ചു. എല്ലാ പ്രതിപക്ഷ പാർട്ടികളും ഒരുമിച്ചു നിൽക്കുമെന്നും ഒന്നിച്ചുനിന്നു പോരാടുമെന്നും മമത പറഞ്ഞു.
നരേന്ദ്ര മോദി അധികാരത്തിൽ വീണ്ടും വരുമെന്നാണ് ഭൂരിപക്ഷം എക്സിറ്റ് പോൾ പ്രവചനവും.