ടെൽ അവീവ്: അന്താരാഷ്ട്ര ഗാനാലാപന മത്സരമായ യൂറോവിഷൻ സോംഗ് കോണ്ടെസ്റ്റിൽ നെഥർലാൻഡ്സിൽനിന്നുള്ള ഡങ്കൻ ലോറൻസിനു ജയം. ഇസ്രയേലിലെ ടെൽ അവീവിൽ ശനിയാഴ്ച രാത്രി ആർക്കേഡ് എന്ന ഗാനമാണ് ഈ ഇരുപത്തഞ്ചുകാരൻ പാടിയത്. പൊതുജനത്തിന്റെ വോട്ടെടുപ്പുകൂടി കഴിഞ്ഞപ്പോൾ 492 പോയിന്റുമായി ഒന്നാമതെത്തി.