കെയ്റോ: ഈജിപ്റ്റിൽ ഗിസ പിരമിഡുകൾക്കു സമീപമുണ്ടായ ബോംബ് സ്ഫോടനത്തിൽ 17 വിനോദസഞ്ചാരികൾക്ക് പരിക്ക്. ഇവർ സഞ്ചരിച്ചിരുന്ന ബസിനെ ലക്ഷ്യമിട്ടായിരുന്ന സ്ഫോടനം. പരിക്കേറ്റവരിൽ ഭൂരിഭാഗവും വിദേശികളാണെന്ന് അധികൃതർ അറിയിച്ചു. ഞായറാഴ്ചയായിരുന്നു സംഭവം.
സ്ഫോടനത്തിൽ ആളപായമില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. കഴിഞ്ഞ ഡിസംബറിൽ ഗിസ പിരമിഡിനു സമീപമുണ്ടായ ബോംബ് സ്ഫോടനത്തിൽ മൂന്ന് വിയറ്റ്നാം സ്വദേശികളും ഒരു ഈജിപ്ഷ്യൻ ടൂർ ഗൈഡും കൊല്ലപ്പെട്ടിരുന്നു.