ജനീവ: തോക്കുനിയന്ത്രണ നിയമം കർക്കശമാക്കുന്നതിന് അനുകൂലമായി സ്വിസ് ജനത ഇന്നലത്തെ ഹിതപരിശോധനയിൽ വോട്ടു ചെയ്തു.
രാജ്യത്തെ 26കാന്റണിലെയും ജനങ്ങൾ തോക്കുനിയന്ത്രണത്തെ അനൂകൂലിച്ചപ്പോൾ ഇറ്റാലിയൻ ഭാഷ സംസാരിക്കുന്ന ടിസിനോ കാന്റൺകാർ എതിർത്തു വോട്ടു ചെയ്തു. ഇയു അംഗമല്ലെങ്കിലും ഇയുവുമായി സ്വിറ്റ്സർലൻഡ് നിരവധി ഉഭയകക്ഷി കരാറുകൾ ഉണ്ടാക്കിയിട്ടുണ്ട്. ഇയു അടുത്തയിടെ തോക്കുനിയന്ത്രണ നിയമം കർക്കശമാക്കിയിരുന്നു. ഹിതപരിശോധനാ ഫലം വിപരീതമായാൽ ഷെങ്കൻവീസ മേഖലയിൽ നിന്നു സ്വിറ്റ്സർലൻഡ് പുറത്തുപോകേണ്ടിവരുമെന്ന് ഇയു മുന്നറിയിപ്പു നൽകിയിരുന്നു.