കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ആറാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബാൾ ടീമിന്റെ മുഖ്യ പരിശീലകനായി ഡച്ചുകാരനായ എൽക്കോ ഷറ്റോറിയെ നിയമിച്ചു.
നാല്പത്തേഴുകാരനായ എൽക്കോ ഡച്ച് ഫുട്ബോൾ അസോസിയേഷന്റെ യുഇഎഫ് എ പ്രൊ ലൈസൻസ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകനാണ്. ഐ ലീഗിൽ പ്രയാഗ് യുണൈറ്റഡിന്റെ പ്രധാന പരിശീലകനായാണ് അദ്ദേഹം ഇന്ത്യയിൽ എത്തിയത്. പിന്നീട് ഈസ്റ്റ് ബംഗാളിനെയും തുടർന്ന് ഐഎസ്എലിൽ നോർത്ത് ഈസ്റ്റ് യൂണിറ്റഡിനെയും പരിശീലിപ്പിച്ചു. കുറച്ചുകാലം സൗദി അറേബ്യൻ ക്ലബ് ആയ അൽ എത്തിഫാഖ് ക്ലബ്ബിന്റെ കോച്ച് ആയിരുന്നു.
എൽക്കോ ഷറ്റോരി ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകൻ
12:15 AM May 20, 2019 | Deepika.com