കേരളത്തിന് ഇരട്ട സെമി
12:15 AM May 20, 2019 | Deepika.com
കോയന്പത്തൂർ: 36-ാമത് യൂത്ത് ബാസ്കറ്റ്ബോളിൽ കേരളത്തിന്റെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും സെമിയിൽ പ്രവേശിച്ചു. പഞ്ചാബിനെ 64-60ന് കീഴടക്കിയാണ് ആണ്‍കുട്ടികൾ അവസാന നാലിൽ കടന്നത്. കേരളത്തിനായി ജിം പോൾ 20ഉം പ്രണവ് പ്രിൻസ്, നിഥിൻ ബേബി എന്നിവർ 14 വീതവും പോയിന്റ് സ്വന്തമാക്കി. ഉത്തർപ്രദേശിനെ തകർത്താണ് കേരള പെണ്‍കുട്ടികൾ സെമിയിൽ ഇടംപിടിച്ചത്. സ്കോർ: 80-48. കേരളത്തിനായി പി.എസ്. ജെസി 22ഉം ആൻമേരി സക്കറിയ 21ഉം പോയിന്റ് വീതം നേടി.