സാന്റ ക്രൂസ് (ട്രിനിഡാഡ്): കഴിഞ്ഞ വർഷം ഒക്ടോബറിൽ വിരമിക്കൽ പ്രഖ്യാപിച്ച ഡ്വെയ്ൻ ബ്രാവൊയെ വെസ്റ്റ് ഇൻഡീസ് ലോകകപ്പിനുള്ള റിസർവ് പട്ടികയിൽ ഉൾപ്പെടുത്തി. 2016 ഒക്ടോബറിനുശേഷം ഏകദിനം കളിക്കാത്ത കിറോണ്‍ പൊള്ളാർഡിനെയും റിസർവ് താരങ്ങളുടെ പട്ടികയിൽ വിൻഡീസ് ക്രിക്കറ്റ് ബോർഡ് ഉൾപ്പെടുത്തിയിട്ടുണ്ട്. 2014 ഒക്ടോബറിലാണ് ബ്രാവോ അവസാനമായി വിൻഡീസിനായി ഏകദിന ക്രിക്കറ്റ് കളിച്ചത്.
സുനിൽ ആംബ്രിസ്, ജോണ്‍ കാംബൽ, ജോനാഥൻ കാർട്ടർ, റോസ്ടണ്‍ ചേസ്, ഷെയ്ൻ ഡൗറിച്ച്, മീകോ പോൾ തുടങ്ങിയവരും റിസർവ് പട്ടികയിലുണ്ട്. മേയ് 31ന് പാക്കിസ്ഥാനെതിരേയാണ് ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിന്റെ ആദ്യ മത്സരം.
വിരമിച്ച ബ്രാവോ ടീമിൽ!
12:15 AM May 20, 2019 | Deepika.com