ന്യൂഡൽഹി: പശ്ചിമബംഗാളിലെ ബറുയിപുർ രൂപതയുടെ കോ അഡ്ജുത്തോർ ബിഷപ്പായി ഡോ.ശ്യാമൾ ബോസിനെ (58) ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. രൂപതയുടെ ചാൻസലറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു അദ്ദേഹം.1978-ൽ കൽക്കട്ട അതിരൂപത വിഭജിച്ചാണ് ബറുയിപുർ രൂപത സ്ഥാപിച്ചത്. ഡോ. സാൽവദോർ ലോബോയാണ് ഇപ്പോഴത്തെ ബിഷപ്.