മുംബൈ: പന്ത്രണ്ടാം സീസണ് ഐപിഎൽ ക്രിക്കറ്റിനിടെ പരിക്കേറ്റ കേദാർ ജാദവ് ഫിറ്റ്നസ് വീണ്ടെടുത്തു. ഇതോടെ 30ന് ആരംഭിക്കുന്ന ഏകദിന ലോകകപ്പിൽ കേദാർ ഇന്ത്യൻ ടീമിനൊപ്പമുണ്ടാകുമെന്ന് ഉറപ്പായി.
ചെന്നൈ സൂപ്പർ കിംഗ്സ് താരമായ ജാദവ് ഫീൽഡിംഗിനിടെ തോളിനേറ്റ പരിക്കിനെത്തുടർന്ന് ലോകകപ്പ് ടീമിൽ നിന്ന് പുറത്തായേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
ഇന്ത്യൻ ക്രിക്കറ്റ് ടീം ഫിസിയോ പാട്രിക്ക് ഫർഹത്തിന്റെ മേൽനോട്ടത്തിലായിരുന്നു ജാദവിന്റെ ചികിത്സ. പരിക്കിൽനിന്ന് അതിവേഗം സുഖപ്പെട്ട ജാദവ് ലോകകപ്പിൽ കളിക്കാൻ ഫിറ്റാണെന്ന് ബിസിസിഐക്ക് പാട്രിക് റിപ്പോർട്ട് നൽകി. മുംബൈയിൽവച്ച് ജാദവിന് നടത്തിയ ഫിറ്റ്നസ് പരിശോധനയ്ക്കുശേഷമായിരുന്നു അത്.
കേദാർ പൂർണ ആരോഗ്യവാൻ
12:25 AM May 19, 2019 | Deepika.com