സ്പാനിഷ് ലാ ലിഗയിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത അത്ലറ്റിക്കോ മാഡ്രിഡിന്റെ ഈ സീസണ് മത്സരങ്ങൾ അവസാനിച്ചു. ലെവന്റയ്ക്കെതിരേ എവേ പോരാട്ടത്തിൽ അത്ലറ്റിക്കോ രണ്ടു ഗോളിനു പിന്നിട്ടുനിന്നശേഷം രണ്ടെണ്ണം തിരിച്ചടിച്ച് 2-2 സമനില നേടി.
ഈ മത്സരത്തോടെ അത്ലറ്റിക്കോയോട് വിടപറയുന്ന ആൻത്വാൻ ഗ്രീസ്മാനും ഡിയേഗോ ഗോഡിനും കാണികളെ അഭിവാദ്യം ചെയ്തശേഷമാണ് മൈതാനം വിട്ടത്. 2014 മുതൽ ഗ്രീസ്മാൻ അത്ലറ്റിക്കോയിലുണ്ട്. ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് അടക്കമുള്ള ടീമുകൾ ഫ്രഞ്ച് താരത്തിനായി ശ്രമം നടത്തുന്നുണ്ട്. 2010 മുതൽ സ്പാനിഷ് ക്ലബ്ബിലുള്ള പ്രതിരോധതാരമാണ് ഗോഡിൻ.
ബൈ... ബൈ... ഗ്രീസ്മാൻ, ഗോഡിൻ
12:25 AM May 19, 2019 | Deepika.com