മാഡ്രിഡ്: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂളിന്റെ ഈജിപ്ഷ്യൻ താരം മുഹമ്മദ് സല സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡുമായി കരാറിലായതായി റിപ്പോർട്ട്. ഈ സീസണിൽ ലിവർപൂളിനായി സല 26 ഗോളുകൾ നേടിയിരുന്നു. അതേസമയം, റയൽ മാഡ്രിഡിന് ഈ സീസണിൽ തിളങ്ങാൻ സാധിച്ചിരുന്നില്ല.
സലയെ സ്വന്തമാക്കാനുള്ള ആദ്യ നീക്കമായി അദ്ദേഹത്തിന്റെ മാനേജറെ റയൽ പ്രതിനിധികൾ സന്ദർശിച്ചതായാണ് റിപ്പോർട്ട്. പ്രീമിയർ ലീഗിൽ രാജ്യാന്തര ട്രാൻസ്ഫറുകൾ ജൂണ്‍ 11നു മുന്‍പ് അവസാനിപ്പിക്കണമെന്നാണ് നിയമം.
മുഹമ്മദ് സല റയലിലേക്ക് ?
12:25 AM May 19, 2019 | Deepika.com