ബാസ്കറ്റ്: ആണ്‍കുട്ടികളും ക്വാര്‍ട്ടറില്‍
12:25 AM May 19, 2019 | Deepika.com
കോയമ്പത്തൂര്‍: 36-ാമത് ദേശീയ ബാസ്കറ്റ്ബോളില്‍ കേരളത്തിന്റെ ആണ്‍കുട്ടികള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍. പെണ്‍കുട്ടികള്‍ നേരത്തെതന്നെ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ഡല്‍ഹിയെ 70-40ന് തോൽപ്പിച്ചു. 21 പോയിന്റ് നേടിയ സി.കെ. അഭിനവാണ് കേരളത്തിന്റെ ടോപ് സ്കോറര്‍. പ്രണവ് പ്രിന്‍സ് 17 പോയിന്റും നേടി.