വാഷിംഗ്ടൺ ഡിസി: ഇറാനുമായി സംഘർഷസാധ്യത വർധിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ പേർഷ്യൻ ഉൾക്കടലിനു മുകളിലൂടെ പറക്കുന്ന യാത്രാവിമാനങ്ങൾ ജാഗ്രത പാലിക്കണമെന്നു യുഎസ് മുന്നറിയിപ്പു നല്കി. യാത്രാവിമാനമാണെന്നു തിരിച്ചറിയാതെ ആക്രമിക്കപ്പെട്ടേക്കാം. ആശയവിനിമയം തടസപ്പെടുത്തുന്ന ജാമിംഗിനും വിധേയമായേക്കാമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ മുന്നറിയിപ്പിനെ ഉദ്ധരിച്ചു യുഎസ് നയതന്ത്രവൃത്തങ്ങൾ വ്യക്തമാക്കി.
ഇറാന്റെ പിന്തുണയുള്ള ഭീകരർ ഇറാക്കിലെ അമേരിക്കൻ കേന്ദ്രങ്ങൾക്കടുത്തേക്കു മിസൈലുകൾ നീക്കുന്നതായി യുഎസ് സ്റ്റേറ് സെക്രട്ടറി മൈക് പോംപിയോ പറഞ്ഞതിനു പിന്നാലെയാണ് ഈ മുന്നറിയിപ്പ്.
ഇറാന്റെ ഭീഷണി ചെറുക്കാനായി പശ്ചിമേഷ്യയിലേക്ക് യുഎസ് വിമാനമാവാഹിനിയും ബോംബർ വിമാനങ്ങളും പേട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനവും അയച്ചിട്ടുണ്ട്. സൗദിയുടെ എണ്ണക്കപ്പലുകൾക്കും എണ്ണ പന്പിംഗ് സ്റ്റേഷനുകൾക്കും നേർക്കുണ്ടായ ആക്രമണത്തിനു പിന്നിൽ ഇറാനാണെന്ന് ആരോപിക്കപ്പെടുന്നു.