ലണ്ടൻ: സിക്ക് വംശജർക്കു കൃപാൺ കൊണ്ടുനടക്കാനും മതപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനും അനുമതി നൽകുന്ന നിയമഭേദഗതി ബ്രിട്ടൻ അംഗീകരിച്ചു. ബ്രിട്ടനിൽ കത്തിയാക്രമണം വർധിച്ച പശ്ചാത്തലത്തിൽ വലിയ കത്തികളും മൂർച്ഛയുള്ള ആയുധങ്ങളും നിരോധിക്കുന്ന നിയമത്തിൽ കൃപാണും ഉൾപ്പെടുത്തിയതു പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കൃപാണിന് ഒഴിവു നല്കുന്ന ഭേദഗതി 2017ലാണ് അവതരിപ്പിച്ചത്.