ന്യൂയോർക്ക്: ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും പ്രതിഭാധനനായ വാസ്തുശില്പികളിൽ ഒരാളായ ഐ.എം. പെയ്(102) അന്തരിച്ചു. വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ ഗാലറി ഓഫ് ആർട്സിന്റെ ഈസ്റ്റ് ബിൽഡിംഗ്, പാരീസിലെ ലുവ്റ് മ്യൂസിയത്തിനു മുന്നിലുള്ള ഗ്ലാസ് പിരമിഡ്, ക്ലീവ്ലൻഡിലെ റോക്ക് ആൻഡ് റോൾ ഹാൾ ഓഫ് ഫെയിം മ്യൂസിയം തുടങ്ങിയവ രൂപകല്പന ചെയ്തത് ഇദ്ദേഹമാണ്.
ചൈനയിൽ ജനിച്ച പെയ് അമേരിക്കയിലെ മാസച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും ഹാർവഡിലെ ഡിസൈൻ സ്കൂളിലും വിദ്യാഭ്യാസം പൂർത്തിയാക്കി.
തുടർന്ന് ന്യൂയോർക്കിൽ പ്രവർത്തിച്ച ഇദ്ദേഹം താഴ്ന്ന വരുമാനക്കാർക്കായി ഭവനങ്ങൾ രൂപകല്പന ചെയ്യുന്നതിൽ ശ്രദ്ധ പതിപ്പിച്ചു.
ഇതിൽ ആകൃഷ്ടനായ മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വാ മിത്തറാംഗ് 1983ൽ ലുവ്റിലെ നവീകരണത്തിനു ക്ഷണിച്ചു.
പെയ്യുടെ കൈയൊപ്പു പതിഞ്ഞ കെട്ടിടങ്ങൾ ലോകത്തിലെ പല ഭാഗങ്ങളിലുണ്ട്.
മാൻഹട്ടനിലെ ജേക്കബ് ജെവിറ്റ്സ് കൺവെൻഷൻ സെന്റർ, ഡാളസിലെ മോർട്ടൺ മെയ്സൺ സിംഫണി സെന്റർ, ഹോങ്കോംഗിലെ ബാങ്ക് ഓഫ് ചൈനാ ടവർ, ദോഹയിലെ ഇസ്ലാമിക് ആർട്ട് മ്യൂസിയം, ജപ്പാനിലെ ക്യോട്ടോയ്ക്കു സമീപമുള്ള മിഹോ മ്യൂസിയം തുടങ്ങിയവ ഇതിൽ ചിലതാണ്.