ബാബര്‍ അസാമിനു സെഞ്ചുറി

11:33 PM May 17, 2019 | Deepika.com
നോ​ട്ടിം​ഗ്ഹാം: ബാ​ബ​ര്‍ അ​സാ​മി​ന്‍റെ സെ​ഞ്ചു​റി മി​ക​വി​ല്‍ ഇം​ഗ്ല​ണ്ടി​നെ​തി​രേ​യു​ള്ള നാ​ലാം ഏ​ക​ദി​ന​ത്തി​ല്‍ പാ​ക്കി​സ്ഥാ​ന് മി​ക​ച്ച സ്‌​കോ​ര്‍. ആ​ദ്യം ബാ​റ്റ് ചെ​യ്ത പാ​ക്കി​സ്ഥാ​ന്‍ 50 ഓ​വ​റി​ല്‍ ഏ​ഴു വി​ക്ക​റ്റി​ന് 340 റ​ണ്‍സ് എ​ടു​ത്തു. 112 പ​ന്തി​ല്‍ 115 റ​ണ്‍സാ​ണ് അ​സാം നേ​ടി​യ​ത്. ഫ​ഖ​ര്‍ സ​മാ​ന്‍ (50 പ​ന്തി​ല്‍ 57), മു​ഹ​മ്മ​ദ് ഹ​ഫീ​സ് (55 പ​ന്തി​ല്‍ 59), ഷൊ​യ്ബ് മ​ലി​ക് (26 പ​ന്തി​ല്‍ 41) എ​ന്നി​വ​ര്‍ മി​ക​ച്ച ബാ​റ്റിം​ഗ് കാ​ഴ്ച​വ​ച്ചു.

ടോം ​ക​റ​ന്‍ നാ​ലും മാ​ര്‍ക് വു​ഡ് ര​ണ്ടും വി​ക്ക​റ്റും വീ​ഴ്ത്തി. ഇ​മാം ഉ​ള്‍ ഹ​ഖ് പ​രി​ക്കേ​റ്റ് പു​റ​ത്താ​യ​ശേ​ഷം ഫ​ഖ​ര്‍ സ​മാ​നൊ​പ്പം ചേ​ര്‍ന്ന് അ​സാം മി​ക​ച്ച കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി. 107 റ​ണ്‍സാ​ണ് ര​ണ്ടാം വി​ക്ക​റ്റ് സ​ഖ്യ​ത്തി​ല്‍ ഇ​രു​വ​രും നേ​ടി​യ​ത്. ഹ​ഫീ​സ്-​അ​സാം കൂ​ട്ടു​കെ​ട്ടി​ല്‍ 104 റ​ണ്‍സ് പി​റ​ന്നു. അ​നാ​യാ​സം റ​ണ്‍സ് ക​ണ്ടെ​ത്തി​യ മ​ലി​ക് ഹി​റ്റ് വി​ക്ക​റ്റാ​കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ സ്വ​ന്തം പി​ഴ​വാ​ണ് പു​റ​ത്താ​ക​ലി​നു വ​ഴി​യൊ​രു​ക്കി​യ​ത്. മാ​ര്‍ക്ക് വു​ഡി​ന്‍റെ പ​ന്ത് ക​ളി​ക്കാന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പു​റ​ക്കോ​ട്ട് കൂ​ടു​ത​ല്‍ ഇ​റ​ങ്ങി​നി​ന്ന മ​ലി​ക്കി​ന്‍റെ ബാ​റ്റ് സ്റ്റം​പി​ല്‍ കൊ​ള്ളു​കാ​യി​രു​ന്നു.