ലോകകപ്പിന്റെ ഔദ്യോഗികഗാനം പുറത്തിങ്ങി
11:33 PM May 17, 2019 | Deepika.com
ലണ്ടന്‍: പുരുഷന്മാരുടെ ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക ഗാനം ഐസിസി പുറത്തിറക്കി. സ്റ്റാന്‍ഡ് ബൈ എന്നാണ് ലോകകപ്പ് ഗാനത്തിന്റെ പേര്. പുതിയ ഗായിക ലോറിനും ബ്രിട്ടീഷ് മ്യൂസിക് ബാന്‍ഡ് റൂഡിമെന്റലും ചേര്‍ന്നാണ് ഗാനം തയാറാക്കിയത്. ടൂര്‍ണമെന്റ് അവസാനിക്കുന്ന ജൂലൈ 14 വരെ ഈ ഗാനം മത്സരം നടക്കുന്ന എല്ലാ നഗരങ്ങളിലും അവതരിപ്പിക്കും. ബ്രിട്ടന്റെ സാംസ്കാരിക വൈജാത്യമാണ് ഈ ഗാനത്തില്‍ കാണിക്കുന്നത്.