ഇന്ത്യക്കു രണ്ടാം തോല്‍വി
11:33 PM May 17, 2019 | Deepika.com
പെര്‍ത്ത്: ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ഓസ്ട്രേലിയന്‍ പര്യടനം തോല്‍വിയോടെ പൂര്‍ത്തിയാക്കി. അഞ്ചു മത്സര പരമ്പരയിലെ അവസാന മത്സരത്തില്‍ ഓസ്ട്രേലിയ 5-2ന് ഇന്ത്യയെ തോല്‍പ്പിച്ചു. ഓസ്ട്രേലിയയ്ക്കായി ടെന്റ് മിട്ടണ് (11-ാം മിനിറ്റ്, 24-ാം മിനിറ്റ്), ഫ്ളയന് ഒഗ്ലിവ് (3-ാം മിനിറ്റ്), ബ്ലേക് ഗോവേഴ്സ് (28-ാം മിനിറ്റ്), ടിം ബ്രാന് (43-ാം മിനിറ്റ്) എന്നിവര്‍ ഗോള്‍ നേടി. ഇന്ത്യക്കായി നീലകണ്ഠ ശര്‍മ (12-ാം മിനിറ്റ്), രുപീന്ദര്‍പാല്‍ സിംഗ് (53-ാം മിനിറ്റ്്) എന്നിവരാണ് വല കുലുക്കിയത്.