മധുര: തമിഴ്നാട്ടിലെ വില്ലുപുരത്ത് തെരഞ്ഞെടുപ്പ് റാലിക്കിടെ മക്കൾ നീതി മയ്യം സ്ഥാപകനും നടനുമായ കമൽ ഹാസനു നേർക്ക് ബിജെപി പ്രവർത്തകർ ചെരിപ്പെറിഞ്ഞു.
തിരുപ്പാറൻകുണ്ഡ്രം മണ്ഡലത്തിലെ എംഎൻഎം സ്ഥാനാർഥിക്കുവേണ്ടി പ്രചാരണം നടത്തവേയായിരുന്നു സംഭവം. ചെരിപ്പ് കമൽ ഹാസന്റെ ദേഹത്തു പതിച്ചില്ല. ജനക്കൂട്ടത്തിനിടയിലാണു ചെരിപ്പ് പതിച്ചത്. തുടർന്ന് എംഎൻഎം പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. പോലീസ് ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ചു.