അലിഗഡ്: ഉത്തർപ്രദേശിൽ ചികിത്സയ്ക്കിടെ വായിൽ പൊട്ടിത്തെറി ഉണ്ടായതിനെത്തുടർന്ന് സ്ത്രീ മരിച്ചു. അലിഗഡിലെ ജെഎൻ മെഡിക്കൽ കോളജിൽ ചികിത്സയ്ക്കെത്തിയ സ്ത്രീയാണു മരിച്ചത്. വിഷം കഴിച്ച് അതീവ ഗുരുതരാവസ്ഥയിലാണു ബുധനാഴ്ച സ്ത്രീയെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ഡോക്ടർമാർ അടിയന്തര ചികിത്സ നല്കി.
കുഴൽ വായിലേക്കിറക്കിയതിനു തൊട്ടുപിന്നാലെ സ്ത്രീയുടെ വായിൽ പൊട്ടിത്തെറിയുണ്ടായി. സൾഫ്യൂരിക് ആസിഡാകാം സ്ത്രീ കഴിച്ചതെന്നും ഇതും കുഴലിലെ ഓക്സിജനും തമ്മിൽ സന്പർക്കമുണ്ടായതാകാം പൊട്ടിത്തെറിക്ക് കാരണമായതെന്നുമാണു പ്രാഥമിക നിഗമനം.