ഓസ്ളോ: വെനസ്വേലൻ സർക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും പ്രതിനിധികൾ നോർവേ തലസ്ഥാനമായ ഓസ്ളോയിൽ സമാധാന ചർച്ച ആരംഭിച്ചതായി റിപ്പോർട്ട്. പ്രസിഡന്റ് നിക്കോളാസ് മഡുറോയെ താഴെയിറക്കാൻ സ്വയംപ്രഖ്യാപിത ഇടക്കാല പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ ഹുവാൻ ഗ്വായിഡോ രണ്ടാഴ്ച മുന്പ് വിമത പട്ടാളക്കാരുടെ സഹായത്തോടെ നടത്തിയ സമരം പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണു സമാധാനചർച്ച.
മഡുറോ സർക്കാരിലെ ഇൻഫർമേഷൻ മന്ത്രി ഹൊസേ റൊഡ്രിഗ്സാണ് സർക്കാരിനെ പ്രതിനിധീകരിക്കുന്നത്. മിരാൻഡാ സ്റ്റേറ്റ് ഗവർണർ ഹെക്ടർ റൊഡ്രിഗ്സും സംഘത്തിലുണ്ട്. പ്രതിപക്ഷത്തുനിന്ന് ഗ്വായിഡോയുടെ പ്രതിനിധിയായി സ്റ്റലിൻ ഗൊൺസാലസ് ചർച്ചയിൽ പങ്കെടുക്കുന്നു. ഗ്വായിഡോയുടെ രണ്ട് ഉപദേഷ്ടാക്കളും എത്തിയിട്ടുണ്ട്.
ചർച്ച നടക്കുന്ന വിവരം ജനീവയിൽ വെനസ്വേലൻ സർക്കാരിന്റെ ദൂതൻ ഹൊസെ വലേറോ സ്ഥിരീകരിച്ചു. സർക്കാരും പ്രതിപക്ഷത്തെ ജനാധിപത്യവാദികളുമായി ചർച്ച നടക്കുന്നുണ്ടെന്നു പറഞ്ഞ അദ്ദേഹം അമേരിക്ക നടത്തുന്ന ഇടപെടലിനെ അപലപിക്കുകയും ചെയ്തു. ഇടക്കാല പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച ഗ്വായിഡോയ്ക്ക് നേരത്തേ അമേരിക്ക ഉൾപ്പെടെ അന്പതോളം രാജ്യങ്ങൾ പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ഇതേസമയം, നോർവേ ചർച്ചകൾ ഫലം ചെയ്യുമെന്നു കരുതുന്നില്ലെന്നു പ്രതിപക്ഷത്തെ ഒരു വിഭാഗം പറഞ്ഞു. സമയം നീട്ടിക്കിട്ടാനും അധികാരം ഉറപ്പിക്കാനും മഡുറോയ്ക്ക് അവസരം ലഭിക്കുമെന്നും അവർ ആശങ്ക പ്രകടിപ്പിച്ചു.
മറ്റു രാജ്യങ്ങളുടെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള സമാധാനചർച്ചകൾക്ക് ഇതിനുമുന്പും നോർവേ മുൻകൈയെടുത്തിട്ടുണ്ട്. ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതിനായി കൊളംബിയൻ സർക്കാരും ഗറില്ലകളും തമ്മിൽ 2016ൽ നടത്തിയ ചർച്ചയ്ക്കു മധ്യസ്ഥത വഹിച്ചത് നോർവേയായിരുന്നു.