വെല്ലിംഗ്ടൺ: വ്യാളികളെക്കുറിച്ച് ഗവേഷണം നടത്താനുള്ള പദ്ധതി നടപ്പാക്കാൻ ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേണിനു കൈക്കൂലി വാഗ്ദാനം ചെയ്ത് പതിനൊന്നുകാരി. വിക്ടോറിയ എന്ന കുട്ടിയാണ് ആർഡേണിനു കത്തയച്ചത്. അഞ്ചു ഡോളറിന്റെ ഒരു നോട്ടും കവറിനുള്ളിൽ വച്ചിരുന്നു.
എന്നാൽ ഇത്തരം ഗവേഷണം പ്രായോഗികമല്ലെന്നു ചൂണ്ടിക്കാട്ടി ആർഡേൺ പണം മടക്കി. വിക്ടോറിയയുടെ സഹോദരനാണ് ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
വിക്ടോറിയയുടെ ഗവേഷണ ആഭിമുഖ്യം തല്ലിക്കെടുത്താതിരിക്കാനായി ഒരു കുറിപ്പും ആർഡേൺ വച്ചിരുന്നു. “വ്യാളികൾ പ്രത്യക്ഷപ്പെടുന്നുണ്ടോ എന്നു നോക്കിക്കൊള്ളാം. അവ സ്യൂട്ടു ധരിക്കാറുണ്ടോ ?” -എന്നായി രുന്നു കുറിപ്പ്.