കോല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് നായകന് വിരാട് കോഹ്ലി ആക്രമിക്കാന്‍ നല്കുന്ന സ്വാതന്ത്ര്യമാണ് തന്റെ വിജയത്തിനു കാരണമെന്ന് റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവ്. ലോകകപ്പ് പോലുള്ള വലിയ മത്സരങ്ങളില്‍ മികവ് പുറത്തെടുക്കണമെങ്കില്‍ തങ്ങളെ പിന്താങ്ങുന്നതും കഴിവിനെ വിശ്വസിക്കുന്നതുമായ ക്യാപ്റ്റന്‍ ഉണ്ടാകണം. ഈ സ്വാതന്ത്ര്യം കോഹ്ലി നല്‍കുന്നുണ്ടെന്ന് കുല്‍ദീപ് പറഞ്ഞു.
ഐപിഎല്‍ ട്വന്റി 20യില്‍ കോല്‍ക്കത്ത നൈറ്റ് റൈഡ്ഴ്സിനൊപ്പം മികച്ച പ്രകടനം നടത്തുമെന്നു കരുതിയ ഇന്ത്യന്‍ താരത്തിന് ടൂര്‍ണമെന്റ് നിരാശ നല്‍കുന്നതായിരുന്നു. ഒമ്പത് മത്സരങ്ങളില്‍ നാലു വിക്കറ്റ് മാത്രമാണ് നേടാനായത്. ഫോം ഇല്ലായ്മയെത്തുടര്ന്ന് ടീമില്‍നിന്നു തഴയപ്പെടുകയും ചെയ്തു. ഐപിഎലിലെ പ്രകടനം ലോകകപ്പില്‍ തന്റെ പ്രകടനത്തെ ബാധിക്കില്ലെന്നും താരം വ്യക്തമാക്കി.
കോഹ്ലി നല്കുന്ന സ്വാതന്ത്ര്യമാണ് മികവിനു കാരണമെന്ന് കുല്‍ദീപ് യാദവ്
12:47 AM May 17, 2019 | Deepika.com