ഡബ്ലിന്‍: ത്രിരാഷ് ട്ര ക്രിക്കറ്റ് പരമ്പരയിലെ അവസാന റൗണ്ട്റോബിന്‍ മത്സരത്തില്‍ ബംഗ്ലാദേശ് ആറു വിക്കറ്റിന് അയര്‍ലന്‍ഡിനെ പരാജയപ്പെടുത്തി.
പരമ്പരയില്‍ ഒരു തോല്‍വി പോലുമറിയാതെയാണ് ബംഗ്ലാദേശ് ഫൈനലിലെത്തിയത്. ഇന്നു നടക്കുന്ന ഫൈനലിൽ വിന്‍ഡീസാണ് എതിരാളികള്‍. റൗണ്ട് റോബിനിലെ അവസാന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 50 ഓവറില്‍ എട്ട് വിക്കറ്റിന് 292 റണ്‍സ് എടുത്തു.
മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് മുന്‍നിരക്കാര്‍ എല്ലാവരും തിളങ്ങിയതോടെ അനായാസ ജയം നേടി. ലിട്ടന്‍ ദാസ് (76) ആണ് ടോപ് സ്കോറര്‍. തമിം ഇക്ബാല്‍ (57), ഷക്കീബ് അല്‍ ഹസന് (50), മുഷ്ഫിഖര്‍ റഹീം (35), മഹമ്മദുള്ള (35 നോട്ടൗട്ട്) എന്നിവര്‍ മികച്ച പ്രകടനം നടത്തിയതോടെ ബംഗ്ലാദേശ് 43 ഓവറില്‍ നാലു വിക്കറ്റിന് 294 റണ്‍സ് എടുത്തു.
ബംഗ്ലാദേശിന് ജയം
12:47 AM May 17, 2019 | Deepika.com