ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറ് ഘട്ടങ്ങൾ പൂർത്തിയായപ്പോൾതന്നെ ബിജെപി ഭൂരിപക്ഷം ഉറപ്പിച്ചെന്ന് പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ. ഏഴാം ഘട്ടം പൂർത്തിയാകുന്പോൾ ഭൂരിപക്ഷം 300 കടക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎ വീണ്ടും സർക്കാർ രൂപവത്കരിക്കുമെന്നും അമിത് ഷാ അവകാശപ്പെട്ടു. തെരഞ്ഞെടുപ്പ് അവസാനിക്കുന്നതിനു മുന്നോടിയായി യോഗം വിളിച്ചു ചേർത്ത പ്രതിപക്ഷ പാർട്ടികളുടെ നടപടിയെ വിമർശിച്ച അമിത് ഷാ, അവർക്ക് യോഗം ചേർന്ന് പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാമെന്നും അഭിപ്രായപ്പെട്ടു.
രാജ്യത്തുടനീളം സഞ്ചരിച്ചിട്ടുള്ള ആളാണു താൻ. രാജ്യത്തെ ജനങ്ങളുടെ പ്രതികരണങ്ങളും മനസിലാക്കി. അഞ്ചാം ഘട്ടവും ആറാം ഘട്ടവും പൂർത്തിയായതോടെ തങ്ങൾക്ക് ഉറപ്പായി കഴിഞ്ഞു, ഭൂരിപക്ഷം ലഭിക്കുമെന്ന്. ഏഴാം ഘട്ടം കടക്കുന്നതോടെ ബിജെപിക്ക് 300നു മുകളിൽ സീറ്റ് ലഭിക്കുമെന്നും അമിത് ഷാ വിശദമാക്കി. കോൽക്കത്തയിലെ ആക്രമണ സംഭവങ്ങളെക്കുറിച്ചു വിശദീകരിക്കാൻ ഡൽഹിയിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അതേസമയം, ടിആർഎസ് അടക്കമുള്ള പ്രാദേശിക പാർട്ടികൾ മുന്നണി രൂപീകരിക്കാൻ നടത്തുന്ന നീക്കങ്ങൾ ബിജെപിയുടെ വിജയ സാധ്യതകളെ ബാധിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. പ്രതിപക്ഷ പാർട്ടികൾ യോഗം ചേരുന്നതു പ്രതിപക്ഷ നേതാവ് ആരെന്നു തീരുമാനിക്കാനായിരിക്കും. എന്നാൽ, പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാൻ ആവശ്യമായ സീറ്റുകൾപോലും അവർക്കു കിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.