കാഠ്മണ്ഡു: ഇരുപത്തിമൂന്നാം വട്ടവും എവറസ്റ്റിനു മുകളിലെത്തി കാമി റിത ഷെർപ്പ സ്വന്തം റിക്കാർഡ് തിരുത്തി. മാർച്ചിൽ രണ്ടു നേപ്പാളി ഷെർപ്പകൾക്കൊപ്പം പുറപ്പെട്ട റിത ഇന്നലെ രാവിലെയാണ് 8,850 മീറ്റർ ഉയരത്തിലെത്തിയത്.
1994ലാണ് റിത ആദ്യമായി എവസ്റ്റിനു മുകളിലെത്തിയത്. 2017ൽ 21-ാം വട്ടം എവറസ്റ്റ് കീഴടക്കി അപ്പാ ഷെർപ്പ, പൂർബ താഷി ഷെർപ്പ എന്നിവരുടെ റിക്കാർഡിനൊപ്പമെത്തി. കഴിഞ്ഞ വർഷം കുറിച്ച 22 വട്ടമെന്ന റിക്കാർഡാണ് ഇന്നലെ തിരുത്തിയത്.
നാല്പത്തൊന്പതുകാരനായ റിത ഇതുകൊണ്ടും അവസാനിപ്പിക്കാൻ തയാറല്ല. രണ്ടു വട്ടം കൂടി എവറസ്റ്റിനു മുകളിലെത്തി 25 തികയ്ക്കണമെന്നാണ് ആഗ്രഹം.