കൊളംബോ: മുസ്ലിംകൾക്കെതിരേ ഭൂരിപക്ഷ സിംഹളർ തിങ്കളാഴ്ച നടത്തിയ കലാപവുമായി ബന്ധപ്പെട്ട് നൂറിലധികം പേരെ ശ്രീലങ്കൻ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പിൻവലിച്ച കർഫ്യൂ ഇന്നലെ ചില സ്ഥലങ്ങളിൽ പുനഃസ്ഥാപിച്ചു. വടക്കു പടിഞ്ഞാറൻ പ്രവിശ്യയിലും ഗംപ പോലീസ് ഡിവിഷൻ പരിധിയിലും രാത്രി ഏഴുമുതൽ പുലർച്ചെ നാലുവരെ ആണു കർഫ്യൂ.