ലണ്ടന്‍: പാക്കിസ്ഥാനെതിരേയുള്ള നാലാം ഏകദിനത്തില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് നായകന് ഇയോന്‍ മോര്‍ഗനു വിലക്ക്. മൂന്നാം ഏകദിനത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് നായകന് ഒരു മത്സരത്തിന്റെ വിലക്കുണ്ടായത്.
ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലാണ് മോര്ഗന് ഒരു മത്സരത്തിലെ വിലക്ക് നല്‍കിയത്. മത്സരത്തില്‍ 50 ഓവര്‍ ബൗള്‍ ചെയ്യാന്‍ ഇംഗ്ലണ്ട് നാലു മണിക്കൂറിനടുത്ത് സമയമെടുത്തതിനാണ് വിലക്കുണ്ടായത്. വിലക്ക് നേരിട്ട താരത്തിന് മാച്ച് ഫീയുടെ 40 ശതമാനവും മറ്റു കളിക്കാര്‍ 20 ശതമാനവും പിഴയൊടുക്കണം.
ഇയോന്‍ മോര്‍ഗനു വിലക്ക്
11:44 PM May 15, 2019 | Deepika.com