ന്യൂഡല്‍ഹി: തന്റെ അഞ്ചാമത്തെയും അവസാനത്തെയും ഏകദിന ലോകകപ്പ് ഫൈനലിനൊരുങ്ങുന്ന ക്രിസ് ഗെയ്ൽ ജിംനേഷ്യം വിട്ട് യോഗാ പരിശീലനത്തില്‍. രണ്ടു മാസമായി ഗെയ്ൽ ജിമ്മില്‍ ചെലവഴിക്കാറില്ല. പകരം 39-ാം വയസിലും ഫിറ്റ്നസ് സൂക്ഷിക്കുന്നതിന് യോഗ ചെയ്യുകയാണ്.
ഫീല്‍ഡില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന താരത്തിന് യോഗയും മസാജിംഗുമാണ് കരുത്ത് നല്‍കുന്നത്. ഇതിലൂടെ വിന്‍ഡീസ് താരത്തിന് മത്സരങ്ങള്‍ക്കിടയില്‍ കൂടുതല്‍ വിശ്രമം ലഭിക്കുന്നുണ്ട്.
യോഗാ ഗെയ്ലിനു വലിയ ഗുണം ചെയ്യുന്നുണ്ടെന്നാണ് അടുത്തകാലത്തെ പ്രകടനങ്ങള്‍ തെളിയിക്കുന്നത്. ഐപിഎലില്‍ 40.83 ശരാശരിയില്‍ 490 റണ്‍സ് നേടിയ ഈ ഫോം ലോകകപ്പിലും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഓരോ മത്സരത്തിനു മുമ്പും ഫ്രഷ് ആയിരിക്കാന്‍ വേണ്ടിയാണ് താന്‍ ഇപ്പോള്‍ ജിം വിട്ടത്. മസാജിംഗിലൂടെയും യോഗയിലൂടെയും തനിക്ക് ആശ്വാസവും വിശ്രമവും ലഭിക്കുന്നുണ്ടെന്ന് ഗെയ്ൽ പറഞ്ഞു.
കഴിഞ്ഞ ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരേ ഗെയ്ൽ തകര്‍പ്പന്‍ ഫോമിലായിരുന്നു. 106 ശരാശരിയില്‍ 424 റണ്‍സാണു നേടിയത്. പരമ്പരയില്‍ രണ്ടു സെഞ്ചുറിയും നാല് അർധ സെഞ്ചുറിയുമുണ്ടായിരുന്നു.
ജിം വിട്ട് ഗെയ്ൽ യോഗ പരിശീലനത്തില്‍
11:44 PM May 15, 2019 | Deepika.com