ഡബ്ലിന്‍: പോള്‍ സ്റ്റര്‍ലിംഗിന്റെ എട്ടാമത് ഏകദിന സെഞ്ചുറിയുടെ മികവില്‍ ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയില്‍ അയര്‍ലന്‍ഡിനു ബംഗ്ലാദേശിനെതിരേ മികച്ച സ്കോര്‍. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത അയര്‍ലന്‍ഡ് 50 ഓവറില്‍ എട്ട് വിക്കറ്റിന് 292 റണ്‍സ് എടുത്തു. പോള്‍ സ്റ്റര്‍ലിംഗ് (141 പന്തില്‍ 130), വില്യം പോട്ടര്‍ഫീല്‍ഡ് (106 പന്തില്‍ 94) എന്നിവരുടെ പ്രകടനമാണ് അയര്‍ലന്‍ഡിനെ മികച്ച സ്കോറിലെത്തിച്ചത്. രണ്ടു വിക്കറ്റിന് 59 റണ്സില്നിന്ന അയര്‍ലന്‍ഡിനെ ഇരുവരുടെയും 174 റണ്‍സിന്റെ കൂട്ടുകെട്ടാണ് മികച്ച നിലയിലെത്തിച്ചത്. സ്റ്റിര്‍ലിംഗ് എട്ട് ഫോറും നാലു സിക്സും നേടി. പോട്ടര്‍ഫീല്‍ഡ് ഏഴും ഫോറും രണ്ടു സിക്സും പായിച്ചു.
ബംഗ്ലാദേശ് ബൗളര്‍മാര്‍ മികച്ച ബൗളിംഗ് പുറത്തെടുത്ത് അയര്‍ലന്‍ഡിന്റെ റണ്ണൊഴുക്ക് തടഞ്ഞു.
അഞ്ചു വിക്കറ്റ് വീഴ്ത്തിയ അബു ജയേദാണ് അയര്‍ലന്‍ഡിനെ വന്‍ സ്കോര്‍ നേടുന്നതില്‍നിന്ന് തടഞ്ഞത്. മുഹമ്മദ് സയ്ഫുദിന് രണ്ടു വിക്കറ്റ് വീഴ്ത്തി.
സ്റ്റര്ലിംഗിനു സെഞ്ചുറി
11:44 PM May 15, 2019 | Deepika.com