ബുവനോസ് ആരീസ്: മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്ട്രൈക്കര്‍ സെര്‍ജിയോ അഗ്വേറോ അര്‍ജന്റീനയുടെ കോപ്പ അമേരിക്കയുടെ പ്രാഥമിക ടീമിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ഈ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി അഗ്വേറോ ഗംഭീര ഫോമിലായിരുന്നു.
ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ പുറത്തായശേഷം അഗ്വേറോ ദേശീയകുപ്പായത്തില്‍ ഇറങ്ങിയിട്ടില്ല. കോപ്പ അമേരിക്കയ്ക്കുള്ള 22 അംഗ ടീമിനെ പ്രഖ്യാപിക്കുംമുമ്പ് അര്‍ജന്റീന 40 പേരുടെ സാധ്യതാ ടീമിനെ തെരഞ്ഞെടുക്കും.
ബ്രസീല്‍ ആതിഥേയരാകുന്ന കോപ്പ അമേരിക്കയ്ക്ക് ജൂണ്‍ 14ന് തുടക്കമാകും.
അഗ്വേറോ കോപ്പ അമേരിക്കയ്ക്കുണ്ടാകുമെന്ന്
11:44 PM May 15, 2019 | Deepika.com