മൊഗാദിഷു: തെക്കൻ സോമാലിയയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ 14 അൽഷബാബ് ഭീകരർ കൊല്ലപ്പെട്ടു.
തിങ്കളാഴ്ച രാത്രി ബരീരി പട്ടണത്തിൽ ആക്രമണത്തിനെത്തിയ ഭീകരരുമായി സുരക്ഷാസേന ഏറ്റുമുട്ടുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു.
സോമാലിയയുടെ തെക്കൻ, മധ്യ മേഖലകളിൽ ഒട്ടേറെ പ്രദേശങ്ങളുടെ നിയന്ത്രണം അൽഷബാബ് ഭീകര ഗ്രൂപ്പിന്റെ കൈയിലാണ്. അന്തർദേശീയ സമൂഹത്തിന്റെ അംഗീകാരമുള്ള മൊഗാദിഷുവിലെ സർക്കാരിനെതിരേ അവർ നിരന്തര പ്രക്ഷോഭത്തിലാണ്. ഭീകരസംഘടന നിരന്ത രം ആക്രമണങ്ങൾ നടത്താ റുണ്ട്.