ഇറ്റാലിയൻ ഓപ്പൺ: സ്വ​രേ​വ് പു​റ​ത്ത്, സെറീന രണ്ടാം റൗണ്ടിൽ

11:22 PM May 14, 2019 | Deepika.com
റോം: ​ഇ​റ്റാ​ലി​യ​ന്‍ ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ല്‍നി​ന്ന് ജ​ര്‍മ​നി​യു​ടെ അ​ല​ക്‌​സാ​ണ്ട​ര്‍ സ്വ​രേ​വേ പു​റ​ത്ത്. ര​ണ്ടാ റൗ​ണ്ടി​ല്‍ ലോ​ക നാ​ലാം ന​മ്പ​ര്‍ സ്വ​രേ​വി​നെ ഇ​റ്റ​ലി​യു​ടെ മാ​ത്യോ ബെ​റെ​ട്ടി​നി 7-5, 7-5ന് ​അ​ട്ടി​മ​റി​ച്ചു.

വ​നി​താ സിം​ഗി​ള്‍സി​ല്‍ മു​ന്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ സെ​റീ​ന വി​ല്യം​സ് 6-4, 6-2ന് ​റെ​ബേ​ക്ക പീ​റ്റേ​ഴ​ണെ പ​രാ​ജ​യ​പ്പെ​ടു​ത്തി ര​ണ്ടാം റൗ​ണ്ടി​ലെ​ത്തി. ക​രോ​ളി​ന്‍ വോ​സ്‌​നി​യാ​ക്‌​സി, വീ​ന​സ് വി​ല്യം​സ്, വി​ക്ടോ​റി​യ അ​സാ​ര​ങ്ക, മാ​ഡി​സ​ണ്‍ കീ​സ്, ജൊ​ഹാ​ന്ന കോ​ന്‍റ എ​ന്നി​വ​രും ര​ണ്ടാം റൗ​ണ്ടി​ല്‍ ക​ട​ന്നു.